മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ പക്രുവിന്റെ ഭാര്യ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. കല്യാണത്തിന്റെ ആലോചന വന്നപ്പോള്‍ ചേട്ടന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണെന്നോ, പ്രോ?ഗ്രാം ചെയ്യാറുണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും ഞാന്‍ കണ്ടിരുന്നില്ല. പെണ്ണ് കാണാന്‍ വന്നപ്പോള്‍ എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് ചേട്ടന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സംസാരിച്ചു. അത്രയും അദ്ദേഹത്തിന്റെ നെ?ഗറ്റീവ്‌സ് മാത്രമാണ് ചേട്ടന്‍ എന്നോട് പറഞ്ഞത്. ഈ വിവാഹം നടന്നാല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ഒരുമിച്ച് സിനിമ കാണാന്‍ പറ്റിയെന്ന് വരില്ല, ബൈക്കില്‍ പോകാന്‍ പറ്റിയെന്ന് വരില്ല, കുട്ടി ഉണ്ടാകുമോയെന്ന് പോലും സംശയമാണ് എന്ന് തുടങ്ങി ചേട്ടനെ കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്.
നടന്‍ മോഹന്ലാലിനെതിരെ സംഘപരിവാര് സൈബര് ആക്രമണം. കശ്മീരിലെ…
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മൂത്തോന്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്ക്കും സുപരിചിതയായ…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…