Tini Tom
കോമഡിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ടിനി ടോം. സ്റ്റേജ് ഷോകളിലൂടെയാണ് ടിനി ടോം ആദ്യ കാതത്ത് തിളങ്ങി നിന്നത്. ഗിന്നസ് പക്രുവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്.
ടെലിവിഷന്‍ ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ തന്റെ സിനിമയുടെ പോസ്റ്റര്‍ പ്രമോഷന് സഹായം ചോദിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് ടിനി. തന്റെ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സഹായിക്കാന്‍ ഒരു യുവ നടനോട് ചോദിച്ചപ്പോള്‍ തന്റെ റീച്ച് കുറയും ചേട്ടാ എന്നാണ് ആ നടന്‍ പറഞ്ഞതെന്നാണ് ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞത്. യുവനടന്‍ മടിച്ച കാര്യം പക്ഷെ നടന്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ ഒട്ടും മടി കൂടാതെ അദ്ദേഹം ഷെയര്‍ ചെയ്ത് തന്നുവെന്നും ടിനി ടോം പറയുന്നു.
നടന്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുക മേയ് പകുതിയോടെ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…
ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…