ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ ഫിറ്റ്‌നസിനെക്കുറിച്ചാണ് താരം പറയുന്നത്. 85-ാം വയസിലും ജോലി ചെയ്യാനും ആരുടെയും പിന്തുണയില്ലാതെ പേരക്കുട്ടികളെ എടുത്ത് നടക്കാനും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും കരീന പറയുന്നു. ‘വയസ് എന്നത് ഒരു നമ്പര്‍ മാത്രമാണ്. വാര്‍ദ്ധക്യം കൊണ്ടുവരുന്ന എന്തും സഹിക്കാന്‍ ഞാന്‍ എപ്പോഴും ഫിറ്റ് ആയിരിക്കണം എന്നൊരു കാര്യം മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്.
70-75 വയസ്സുകളില്‍ സെറ്റുകളിലേക്ക് പോകേണ്ടി വന്നാലും എനിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയണം. 85 വയസ് വരെ ജോലി ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിത കാലം മുഴുവന്‍ സ്വന്തം കാര്യം ചെയ്യാന്‍ സാധിക്കണം. ആരെയും ആശ്രയിക്കാതെ എന്റെ കൊച്ചുമക്കളെ എനിക്ക് എടുക്കാന്‍ സാധിക്കണം. ഒരു ഊന്നുവടിയെ പോലും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയണം. എനിക്ക് നന്നായി ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യാന്‍ കഴിയണം. എന്റെ രൂപഭാവമല്ല പ്രധാനം, ആരോഗ്യമാണ് പ്രധാനം’ – കരീന പറഞ്ഞു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…