Categories: latest news

സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞ് റിലേഷന്‍ഷിപ്പിലേക്ക് പോകരുതെന്ന കാര്യം താന്‍ പ്രണയത്തകര്‍ച്ചയോടെ പഠിച്ചു: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ റിലേഷന്‍ഷിപ്പിലാണ് താരം പറയുന്നത്. സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞ് റിലേഷന്‍ഷിപ്പിലേക്ക് പോകരുതെന്ന കാര്യം താന്‍ പ്രണയത്തകര്‍ച്ചയോടെ പഠിച്ചുവെന്ന് താരം പറയുന്നു. എന്റെ റിലേഷന്‍ഷിപ്പ് തകര്‍ന്നപ്പോള്‍ ഞാന്‍ പഠിച്ച കാര്യം ഇനി എനിക്ക് അടുത്തൊന്നും ഒരു റിലേഷന്‍ഷിപ്പ് വേണ്ടെന്നതാണ്. ഞാന്‍ റിലേഷന്‍ഷിപ്പില്‍ ഓവര്‍ കമ്മിറ്റ്‌മെന്റ് ചെയ്യുന്നൊരാളാണ്. അത് എന്റെ മിസ്റ്റേക്കുമായിരിക്കാം. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും അതിനുള്ള അറ്റന്‍ഷന്‍ കൊടുക്കാന്‍ ഞാന്‍ റെഡിയാണ്. എന്റെ പ്രണയം ബ്രേക്കപ്പായപ്പോള്‍ എനിക്ക് പ്രായം 21 വയസായിരുന്നു. ആ ഒരു പ്രായത്തില്‍ ഞാന്‍ എടുക്കാന്‍ പാടില്ലാത്ത സ്ട്രസ്സിലൂടെയാണ് ഞാന്‍ പോയത് എന്നുാ താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago