Categories: latest news

പേരിലെ കുറുപ്പ് പ്രശ്‌നമായി മാറിയിട്ടുണ്ട്; സൈജു പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയില്‍ നായക വേഷം ചെയ്തുകൊണ്ടാണ് സൈജു സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അതില്‍ മംമ്തയായിരുന്നു നായിക.

പിന്നീട് ഒരുപിടി സിനിമകളില്‍ താരം അഭിനയിച്ചു. 2015ല്‍ റിലീസായ ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കോമഡി റോള്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടര്‍ന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.

ഇപ്പോള്‍ തന്റെ പേരിനൊപ്പമുള്ള കുറുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു. സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രസംഗിക്കാന്‍ പോയതിനെക്കുറിച്ചാണ് താരം പറയുന്നത്. നാഗ്പൂരിലായിരുന്നു സൈജു കുറുപ്പിന്റെ സ്‌കൂള്‍ കാലം. അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്. പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ എന്നെക്കൊണ്ട് പറ്റിയില്ല. ഹിന്ദിയാണ്. ഇന്‍ചാര്‍ജ് ആയ ടീച്ചര്‍ എന്റെ പേര് വായിച്ചിട്ട്, മോനേ നിന്റെ പേര് വായിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. അതെന്താണ് അങ്ങനെ പറഞ്ഞത്. കുറുപ്പ് എന്നാല്‍ അവര്‍ക്ക് മലയാളിയല്ല. അവരെ സംബന്ധിച്ച് മലയാളിയെന്നാല്‍ നായരും മേനോനുമൊക്കെയാണ്. എനിക്ക് ഭയങ്കര ഹര്‍ട്ടായി. അത് പറയാന്‍ പാടില്ല. ഇന്നൊക്കെ അങ്ങനെ പറഞ്ഞാല്‍ കേസാണ്.” എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

6 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

6 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

7 hours ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

7 hours ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

7 hours ago