Categories: latest news

രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചത് 7 വര്‍ഷം: റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി. ബോളിവുഡില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമാ ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിലും തുല്യ പ്രാധാന്യമാണ് താരം നല്‍കുന്നത്. നിര്‍മാതാവും സംവിധായകനുമായി ആദിത്യ ചോപ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

മകള്‍ ജനിച്ചതിനുശേഷം താന്‍ വീണ്ടും അമ്മയാകാന്‍ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് റാണി മുഖര്‍ജി.ഏഴ് വര്‍ഷമാണ് രണ്ടാമതൊരു കുഞ്ഞിനായി ശ്രമിച്ചത്. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസാണ്. അവള്‍ക്ക് ഒന്ന്ഒന്നൊര വയസുള്ളപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ച് തുടങ്ങി. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാവുകയും ചെയ്തു. പക്ഷെ ആ കുഞ്ഞിനെ നഷ്ടമായി. വല്ലാത്തൊരു പരീക്ഷണ ഘട്ടമായിരുന്നു അത്. കാണുന്നത് പോലെയല്ല, ഞാന്‍ അത്ര ചെറുപ്പമൊന്നുമല്ല എന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

16 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

16 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

16 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago