Categories: latest news

കരയുന്നത് കാണാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വെക്കും; കുഞ്ഞ് ഇല്ലാതിരുന്ന സമയത്ത് കുഞ്ചാക്കോ ബോബന്റെ ഭാര്യ പറഞ്ഞത്

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍. പ്രിയയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറെ വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.

ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാതിരുന്ന സമയക്ക് അനുഭവിച്ച വേദനയെക്കുറിച്ച് പ്രിയ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. പോസിറ്റീവ് എനര്‍ജി തന്ന് ചാക്കോച്ചന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞു പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പോകുമ്പോള്‍ മനസിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പ്പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. അപ്പോള്‍ വലിയ കൂളിങ് ഗ്ലാസ് വെക്കും. പോയതിനേക്കാള്‍ ജാഡയ്ക്കാണല്ലോ തിരിച്ചുവരുന്നതെന്ന് പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ എന്നാണ് പ്രിയ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…

8 hours ago

‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…

11 hours ago

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…

18 hours ago

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 days ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

2 days ago