Categories: Gossips

Decode Empuraan Trailer: എമ്പുരാന്‍ ട്രെയ്‌ലറില്‍ നിന്ന് ഈ രഹസ്യങ്ങള്‍ മനസിലാക്കാം

Empuraan: സോഷ്യല്‍ മീഡിയയില്‍ വൈറലായി എമ്പുരാന്‍ ട്രെയ്‌ലര്‍. ഇന്ന് പുലര്‍ച്ചെയാണ് നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സിനിമയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രം ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് ഒപ്പമാണെങ്കില്‍ എമ്പുരാനില്‍ അങ്ങനെയല്ല ! മുഖ്യമന്ത്രിയാകുന്ന ജതിന്‍ പിന്നീട് തെറ്റുകള്‍ ചെയ്യുന്നതും ജതിനെ തിരുത്താന്‍ സാക്ഷാല്‍ സ്റ്റീഫന്‍ വീണ്ടും അവതരിക്കുന്നതും എമ്പുരാനില്‍ കാണാം. ട്രെയ്‌ലറില്‍ ഒരു ഭാഗത്ത് ‘ദൈവ പുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍’ എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം പറയുന്നത് ട്രെയ്ലറില്‍ കേള്‍ക്കാം. ലൂസിഫറില്‍ ദൈവപുത്രന്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസിനെയാണ്.

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തിനു തീവ്ര ഹിന്ദുത്വ സംഘടനയുമായി ബന്ധം കാണിക്കുന്നുണ്ട്. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ എമ്പുരാനില്‍ പരാമര്‍ശിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റൊന്ന് ഗുജറാത്ത് കലാപവും സിനിമയില്‍ പ്രതിപാദിച്ചേക്കാം.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

3 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

3 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago