Categories: latest news

ചിരിയഴകായി പൂര്‍ണിമ

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണി ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അയോ ചൂട്…! പിങ്ക് ലുക്കിൽ തിളങ്ങി അമേയ മാത്യു

മലയാള സിനിമയിലും വെബ് സീരിസുകളിലുമായി ശ്രദ്ധ നേടിയ…

1 hour ago

ജാസ്ന്യ ജയദീഷിന്റെ പുതിയ ലുക്ക് വൈറൽ

മലയാളികളുടെ പ്രിയ നടിയും നർത്തകിയുമായ ജാസ്ന്യ ജയദീഷ്…

1 hour ago

യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി

കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം…

10 hours ago

കടയില്‍ നിന്ന് വാങ്ങുന്ന പാല്‍ മകന് നല്‍കാറില്ല; കാജല്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍…

10 hours ago

എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ ആണിഷ്ടം

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന…

10 hours ago

ലവകുശയുടെ രണ്ടാം ഭാഗത്തിന് സാധ്യത

സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി…

10 hours ago