Categories: latest news

തനിക്ക് അവസരങ്ങള്‍ കുറഞ്ഞു: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് താരം പറയുന്നത്. തന്റെ അഹങ്കാരം ഇതിന് കാരണമായി.ഒറ്റ വീഴ്ച വരുമ്പോള്‍ മനസിലാകും. പോകുന്ന റൂട്ട് ശരിയല്ലെന്ന്. കുറേ നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. ശരിയായ ചോയ്‌സുകള്‍ എനിക്ക് വന്നിരുന്നു. അഹങ്കാരമില്ലാതിരുന്ന സമയത്ത് ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് നടന്നു. എന്നാല്‍ ട്രാക്ക് മാറിയപ്പോള്‍ തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നല്ല അവസരങ്ങള്‍ കുളമാക്കി. ആരെയും പഴിക്കുന്നില്ല. എന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നു. തെറ്റ് തിരുത്തി തിരിച്ച് വരണമെന്ന് വിചാരിച്ചിരിക്കുന്ന സമയമാണിതെന്നും വിന്‍സി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

13 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

13 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

13 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago