പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.
മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് താരം പറയുന്നത്. തന്റെ അഹങ്കാരം ഇതിന് കാരണമായി.ഒറ്റ വീഴ്ച വരുമ്പോള്‍ മനസിലാകും. പോകുന്ന റൂട്ട് ശരിയല്ലെന്ന്. കുറേ നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. ശരിയായ ചോയ്‌സുകള്‍ എനിക്ക് വന്നിരുന്നു. അഹങ്കാരമില്ലാതിരുന്ന സമയത്ത് ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് നടന്നു. എന്നാല്‍ ട്രാക്ക് മാറിയപ്പോള്‍ തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നല്ല അവസരങ്ങള്‍ കുളമാക്കി. ആരെയും പഴിക്കുന്നില്ല. എന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നു. തെറ്റ് തിരുത്തി തിരിച്ച് വരണമെന്ന് വിചാരിച്ചിരിക്കുന്ന സമയമാണിതെന്നും വിന്‍സി പറയുന്നു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…