Categories: latest news

മല്ലു സിങ് ചെയ്തശേഷം അണിയറപ്രവര്‍ത്തകരോട് പിണങ്ങി ഞാന്‍ ഗുജറാത്തിപ്പോയി: ഉണ്ണിമുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോള്‍ മല്ലുസിങ് സിനിമയെക്കുറിച്ചാണ് താരം പറയുന്നത്. മല്ലു സിങ് ചെയ്തശേഷം ഞാന്‍ അണിയറപ്രവര്‍ത്തകരോട് പിണങ്ങി ഞാന്‍ ?ഗുജറാത്തിപ്പോയി. എല്ലാം മതിയാക്കാം എന്ന ചിന്തയായിരുന്നു. കാരണം ചിത്രത്തില്‍ എന്റെ ശബ്ദമായിരുന്നില്ല ഉപയോ?ഗിച്ചത്. സൗണ്ട് മാറ്റിയത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാനാണ് ബെസ്റ്റ് ചെയ്തതെന്നാണ് ഞാന്‍ കരുതിയത്. പിന്നെയും റീസണ്‍സ് ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് തന്നെ സിനിമയില്‍ അഭിനയിക്കാനായിരുന്നു. മല്ലു സിങ് എന്റെ നാലമത്തെയോ അഞ്ചാമത്തെയോ സിനിമയായിരുന്നു. അഞ്ച് സിനിമ ചെയ്തില്ലേ ഇനി മതിയെന്ന തോന്നല്‍ കൂടി വന്നതുകൊണ്ടാണ് ?ഗുജറാത്തിലേക്ക് തിരിച്ച് പോയത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താന്‍ മക്കളെ സ്‌കൂളില്‍ വിടാത്ത അമ്മയായിരിക്കും എന്ന് തമന്ന ഭട്ടിയ

എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല എന്ന്…

9 hours ago

എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല, രേണു സുധി

മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍…

9 hours ago

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ കൂടുതല്‍ സുന്ദരി ഇഷാനി; പുതിയ കമന്റുകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തയാളായ ഇഷാനി കൃഷ്ണ…

9 hours ago

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും…

9 hours ago

ആളുകള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയല്ല; ്അനൂപ് മേനോന്‍

ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച്…

9 hours ago