Categories: latest news

ദീപികയ്ക്കും കാജോളിനും ഇരുണ്ട നിറമായിരുന്നു, ഇപ്പോള്‍ വെളുത്തുവെന്ന് കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാദങ്ങളുടെ തോഴി കൂടിയാമ് കങ്കണ. ബോളിവുഡ് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ താരം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദീപികയെക്കുറിച്ചും കാജോളിനെക്കുറിച്ചുമാണ് താരം സംസാരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ദീപിക പദുക്കോണ്‍, കജോള്‍, ബിപാഷ ബസു തുടങ്ങിയ ഉരുണ്ട നിറമുള്ള മുന്‍നിര നായികമാര്‍ നമുക്കുണ്ടായിരുന്നുന്നും, എന്നാല്‍ ഇന്ന് ഇരുണ്ട ചര്‍മ്മമുള്ള നായകമാര്‍ ഹിന്ദി സിനിമയില്‍ ഇല്ലെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘മൊണാലിസ എന്ന പെണ്‍കുട്ടി അവളുടെ സ്വാഭാവിക സൗന്ദര്യത്താല്‍ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ്. ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട ഇന്ത്യന്‍ ടോണുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല. അനു അഗര്‍വാളിനെയോ, കജോളിനെയോ, ബിപാഷയെയോ, ദീപികയെയോ, റാണി മുഖര്‍ജിയെയോ സ്‌നേഹിച്ചതുപോലെയാണോ ആളുകള്‍ യുവ നടിമാരെ സ്‌നേഹിക്കുന്നത്? ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നതെന്താണ്? എന്നാണ് കങ്കണ ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

18 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

19 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago