Categories: Gossips

ഡൊമിനിക് ഒരു ശിക്കാരി ശംഭു അല്ല ! മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച് അറിയണോ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്’ തിയറ്ററുകളിലെത്തുകയാണ്. ജനുവരി 23 നാണ് സിനിമ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

തമിഴില്‍ വലിയ ചര്‍ച്ചയായ ‘തുപ്പറിവാളന്‍’ പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്’ എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍.

കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.

അനില മൂര്‍ത്തി

Recent Posts

മനംമയക്കും ചിത്രങ്ങളുമായി നൈല ഉഷ

മനംമയക്കും ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല…

47 minutes ago

ചുവപ്പ് സാരിയില്‍ ഗംഭീര ലുക്കുമായി സ്വാസിക

ചുവപ്പ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

2 hours ago

സിനിമയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു: നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

2 hours ago

പുതുമുഖമായിരുന്നപ്പോള്‍ സെറ്റില്‍ ബുള്ളിയിങ് നേരിട്ടു: അര്‍ച്ചന കവി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി.…

2 hours ago

എന്റെ സാരികള്‍ പത്ത് രൂപയ്ക്ക് വിറ്റാല്‍ പോലും ഞങ്ങള്‍ ലക്ഷപ്രഭുക്കള്‍: ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന.…

2 hours ago