Categories: latest news

ചിരിച്ചിത്രങ്ങളുമായി പൂര്‍ണിമ

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിണ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ.…

2 hours ago

പൂക്കളുടെ ഡിസൈനുള്ള ടോപ്പിൽ റൈന രാധാകൃഷ്ണൻ

മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ…

2 hours ago

സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന

തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട്…

2 hours ago

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

8 hours ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

8 hours ago

ചെയ്തത് തെറ്റ്, മാപ്പ്; എല്ലാ പാര്‍ട്ടിയും ഇഷ്ടം: പേളി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി…

8 hours ago