Categories: latest news

മക്കള്‍ വേണമെന്ന് തനിക്ക് വലിയ ആഗ്രമുണ്ട്: മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ഇപ്പോള്‍ തനിക്ക് വിവാഹവും മക്കളും വേണമെന്ന് പറയുകയാണ് താരം. സിനിമാ രംഗത്ത് നിന്നുള്ളയാളായാലും അല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി പറയുന്നു. കുട്ടികള്‍ വേണം. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. വളരെ സ്‌ട്രോങായ മറ്റേര്‍ണല്‍ ഇന്‍സ്റ്റിക്റ്റ് എനിക്കുണ്ടെന്ന് കരുതുന്നു. ഭാവിയില്‍ തീര്‍ച്ചയായും മക്കള്‍ വേണം. തന്റെ മീന്‍ കറിയും മറ്റും കുട്ടികള്‍ക്ക് നല്‍കണം. എനിക്ക് എന്റെ അമ്മ തന്ന ഓര്‍മകള്‍ മക്കള്‍ക്ക് നല്‍കണം. അവര്‍ക്ക് വേണ്ടി പാചകം ചെയ്യണം. എന്റെ കൈ കൊണ്ടുണ്ടാക്കിയത് അവരെ കഴിപ്പിക്കണം. ഇതെല്ലാം തന്റെ ആ?ഗ്രഹമാണെന്ന് മാളവിക മോഹനന്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago