മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഇപ്പോള്‍ ദിലീഷ് പോത്തനുമായുള്ള സുഹൃത്ത് ബന്ധത്തെക്കുറിച്ച് പറയുകയാണ് സുരഭി. പോത്തനും സുരഭിയും ഒരുമിച്ച് പഠിച്ചിരുന്നു. എന്നാല്‍ ഇവര്‍ പരസ്പരം ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടില്ല. അതേക്കുറിച്ചും താരം പറയുന്നു. എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കില്‍ വിളിക്കും. വേണമെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്. സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോള്‍ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം ടുട്ടൂ എന്ന് പറഞ്ഞാല്‍ പോത്തന്‍ ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാല്‍ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല എന്നും താരം പറയുന്നു.
ട്രെന്‍ഡി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ…
ആരാധകര്‍ക്കായി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് അമേയ മാത്യു.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
അടിപൊളി പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി.…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…
ആരാധകര്‍ക്കായി ക്രിസ്തുമസ് ചിത്രങ്ങളുമായി ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം…