മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് ആശംസകളുമായി മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ആശംസുകള്‍ നേര്‍ന്നിരിക്കുന്നത്.
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ‘ ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു പ്രാര്‍ത്ഥനകളോടെ സസ്‌നേഹം സ്വന്തം മമ്മൂട്ടി എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് താരം ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബറോസില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
ട്രെന്‍ഡി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ…
ആരാധകര്‍ക്കായി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് അമേയ മാത്യു.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
അടിപൊളി പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി.…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…
ആരാധകര്‍ക്കായി ക്രിസ്തുമസ് ചിത്രങ്ങളുമായി ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം…