Categories: latest news

ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു : ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.

ജിഷിനും നടി അമേയയുമായുള്ള ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ജിഷിനും അമേയയും അത് നിഷേധിച്ചിരുന്നു. രണ്ടു പേരും അടുത്ത സുഹൃത്തുകളാണെന്നാണ് ഇവര്‍ പറയുന്നത്.

ഇപ്പോഴിതാ ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അമേയയ്‌ക്കൊപ്പമുള്ള കുറച്ച് മിറര്‍ സെല്‍ഫികളാണ് ജിഷിന്‍ മോഹന്‍ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകള്‍ക്ക് ജിഷിന്‍ നല്‍കിയ ക്യാപ്ഷന്‍. കൂടാതെ റൊമാന്റിക്ക് കപ്പിള്‍സ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതര്‍ ഫോര്‍ എവര്‍ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

17 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

22 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago