ജീവിതത്തില്‍ തനിക്ക് ഇനിയൊരു കൂട്ട് വേണമെന്ന് തുറന്നുപറഞ്ഞ് നടി നിഷ സാരംഗ്. തന്റെ ഇതു വരെയുള്ള ജീവിതം കൃത്യമായി പറഞ്ഞാല്‍ 50 വയസ്സ് വരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങുമെന്ന് മക്കളോട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കല്യാണം കഴിക്കാം എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ടു വേണം എന്നാണ് നിഷാസ് സാരംഗ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
താന്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മക്കള്‍ നേരത്തെ അറിയിച്ചതായും നിഷ പറയുന്നു. അമ്മയുടെ വിവാഹത്തിന് ഒരിക്കലും തടസ്സം നില്‍ക്കുന്നില്ല. അമ്മയെ നന്നായി നോക്കുന്ന ഒരാളായിരിക്കണം എന്ന് നിബന്ധന മാത്രമാണ് തങ്ങള്‍ക്ക് ഉള്ളത് എന്നാണ് മക്കള്‍ പറയുന്നത് എന്നും നിഷ പറയുന്നു.
ഇപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് കുറച്ച് പ്രാധാന്യം കൊടുക്കുന്നുണ്ട്. എനിക്കിഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. തന്റേത് തിരക്കിട്ട് ജീവിതമാണ് എന്നും നിഷ പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…