Categories: latest news

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു തമിഴ് മാധ്യമത്തിനെതിരെ സായി പല്ലവി രംഗത്ത്

തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച തമിഴ് മാധ്യമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സായി പല്ലവി. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി താരം അഭിനയിക്കുകയാണെന്നും ഇതിനായി സായിപല്ലവി ഇപ്പോള്‍ വെജിറ്റേറിയനാണ് എന്നുമാണ് ഒരു തമിഴ് മാധ്യമം നല്‍കിയ വാര്‍ത്ത. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരം പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് പറഞ്ഞാണ് സായി പല്ലവി ഇതിനെതിരെ ശക്തമായി രംഗത്തെത്തിക്കുന്നത്

മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാല്‍ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്റെ പേരില്‍ ഏതെങ്കിലും ‘പ്രശസ്ത’ പേജോ മാധ്യമമോ വ്യക്തിയോ വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം’ എക്‌സ് കുറിപ്പില്‍ സായി പല്ലവി പറയുന്നു

സായി പല്ലവി നേരത്തെ തന്നെ ഒരു വെജിറ്റേറിയനാണ്. ഇക്കാര്യം സായി പല്ലവി പലതവണ വ്യക്തമാക്കിയിട്ടുമുണ്ട് എന്നാല്‍ തമിഴ് മാധ്യമം സായി പല്ലവി നോണ്‍ വെജിറ്റേറിയന്‍ കഴിക്കും എന്നും ഒരു സിനിമയ്ക്ക് വേണ്ടി വെജിറ്റേറിയനായി മാറി എന്നുള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതോടെയാണ് ഇതിനെതിരെ പ്രതികരിച്ച നടി തന്നെ രംഗത്തെത്തിയത്

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago