Categories: latest news

മോദിയെ സന്ദര്‍ശിച്ച് കപൂര്‍ കുടുംബം

നടനും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കപൂര്‍ കുടുംബം. കപൂര്‍ ഫാമിലിയിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്.
രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട്, സെയ്ഫി ഖാന്‍, റിദ്ദിമ കപൂര്‍, നീതു സിങ് തുടങ്ങിയവരാണ് എത്തിയത്. ഡിസംബര്‍ 14-ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്‍ശനം നടത്തിയത്.
മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മക്കളായ തൈമൂറിനും ജേയ്ക്കും വേണ്ടി നടി കരീന കപൂര്‍ മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി.
മുത്തച്ഛന്റെ പാരമ്പര്യവും മനോഹരമായ ജീവിതവും ആഘോഷിക്കുന്നതിനായുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനായതില്‍ അഭിമാനമുണ്ട് എന്നാണ് കരീന കുറിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. 40 നഗരങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 135 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago