Categories: latest news

ഒരുമാസത്തെ ഉദ്ഘാടനത്തിന്റെ കണക്ക് ചോദിച്ച് ബാബുരാജ്; മറുപടിയുമായി ഹണി

സിനിമ നടി എന്നതിലുപരിയായി കഴിഞ്ഞ കുറച്ച് നാളുകളായി ഉദ്ഘാടന വേദികളില്‍ പ്രത്യക്ഷപ്പെട്ട് താരമായി മാറിയിരിക്കുകയാണ് ഹണി റോസ്. സംസ്ഥാന മൊട്ടാകെ ഓടി നടന്ന ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരില്‍ പലപ്പോഴും വലിയ ട്രോളുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട ബാബുരാജ് ചോദിച്ച ചോദ്യവും അതിന് ഹണി റോസ് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. താര സംഘടനയായ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബാബുരാജിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹണി.

ഒരുമാസം എത്ര ഉദ്ഘാടനം വരെ ചെയ്യുന്നുണ്ടാകും എന്നായിരുന്നു ബാബുരാജ് ചോദിച്ചത്. അത്രയൊന്നും ഇല്ല, വളരെ കുറവേ ഉള്ളൂ എന്നാണ് ഇതിനു മറുപടിയായി ഹണി റോസ് പറയുന്നത്. കേരളത്തില്‍ എല്ലാത്തരം കടകളുടെ ഉദ്ഘാടനത്തിനും സിനിമാതാരങ്ങളെ വിളിക്കാറുണ്ട്. തെലുങ്കില്‍ ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍സില്‍സ് മാത്രമേ ചെയ്യാറുള്ളൂ. ചുരുക്കമായി റസ്റ്റോറന്റ് ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കാറുള്ളൂ. ഞാനൊരു മരുന്ന് കട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പിന്നെ ഒരു പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ എന്‍ക്വയറി വന്നിരുന്നു. പെട്രോള്‍ പമ്പ് എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് പൂനയില്‍ നിന്നായിരുന്നു വിളി വന്നത് എന്നും ഹണി റോസ് പറയുന്നു.

ഉദ്ഘാടനത്തിന് പോകുമ്പോള്‍ കുറെ ആള് കൂടാറില്ലേ എന്നതായിരുന്നു ബാബുരാജിന്റെ അടുത്ത് ചോദ്യം. എന്താണ് അത്രയും അധികം ആളുകളെ കാണുമ്പോള്‍ തോന്നാറ് എന്ന് അദ്ദേഹം ചോദിച്ചു. അതില്‍ ഭയങ്കര സന്തോഷമാണ് തോന്നാറ് എന്നാണ് ഹണി റോസ് പറയുന്നത്. ഞാന്‍ ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്ത സമയം മുതല്‍ ഉദ്ഘാടനത്തിന് പോകാറുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മീഡിയകള്‍ വന്നതോടെയാണ് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതെന്നും ഹണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

14 hours ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

14 hours ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

14 hours ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

14 hours ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

14 hours ago