Categories: Gossips

ഇത്തവണ ചിരിപ്പിക്കാനാണ് ഉദ്ദേശം; മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ്’ അടുത്ത മാസം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു രസികന്‍ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. അതോടൊപ്പം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഷെര്‍ലക് ഹോംസിനോടുള്ള ആരാധന മൂത്ത് പ്രൈവറ്റ് ഡിറ്റക്ടീവ് ആയി നടക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം. ഷെര്‍ലക് ഹോംസിനെ പോലെ കുറ്റാന്വേഷണത്തില്‍ തല്‍പ്പരനാണെങ്കിലും പേടിയാണ് ഡൊമിനിക് നേരിടുന്ന വെല്ലുവിളി. ഇങ്ങനെയൊരു കഥാപാത്രം വളരെ സങ്കീര്‍ണമായ ഒരു ക്രൈമിനു പിന്നാലെ അന്വേഷണവുമായി സഞ്ചരിക്കുന്നു. അതിനിടയിലെ രസകരമായ സംഭവങ്ങളും ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷനുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കമെന്നാണ് വിവരം.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നതല്ല കുടുംബം: വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

7 hours ago

ചുറ്റുമുള്ളവര്‍ക്ക് സൈലന്‍സ് ബുദ്ധിമുട്ടാകും; വിജയിയുടെ സ്വഭാവത്തെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

7 hours ago

നാഗചൈതന്യ പുതിയ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ അസൂയ ഉണ്ടോ? സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

എന്റെ പ്രിയപ്പെട്ട ഹീറോയിന്‍; മംമ്തയെക്കുറിച്ച് ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

8 hours ago