മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഒരു ഇന്‍വസ്റ്റിഗേഷനും അതിന്റെ ഭാഗമായുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയെ മുന്നോട്ടു പോകുന്നത്. മോഹന്‍ലാലും ഫഹദ് ഫാസിലും നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടേതാണ്. ഒരു ക്രൈമിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും വിവരമുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടെ കഥാപാത്രം തിരയുന്ന വില്ലന്‍ മോഹന്‍ലാലിന്റെ കഥാപാത്രമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
സിനിമയുടെ ശ്രീലങ്കയിലെ ഷെഡ്യൂള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി ഇനി വരുന്ന ദിവസങ്ങളില്‍ ചിത്രീകരണം നടക്കും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള പ്രധാന കോംബിനേഷന്‍ രംഗങ്ങള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചതായാണ് വിവരം.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…