Mammootty - Vallyettan Movie
റി റിലീസിനു നാല് ദിവസം ശേഷിക്കെ ‘വല്ല്യേട്ടന്‍’ പ്രദര്‍ശിപ്പിച്ച് കൈരളി ടിവി. നവംബര്‍ 29 നാണ് ‘വല്ല്യേട്ടന്‍’ വേള്‍ഡ് വൈഡായി റി റിലീസ് ചെയ്യുന്നത്. റിലീസിനു നാല് ദിവസം മുന്‍പാണ് കൈരളി ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. ‘റി റിലീസ് നടക്കാനിരിക്കെ ഇത് വേണമായിരുന്നോ’ എന്നാണ് കൈരളിയോടു മമ്മൂട്ടി ഫാന്‍സ് അടക്കം ചോദിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വല്ല്യേട്ടന്‍ രണ്ടായിരത്തിലാണ് തിയറ്ററുകളിലെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ഈ മമ്മൂട്ടി ചിത്രം.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…