Categories: latest news

അച്ഛന്‍ മരിച്ചതോടെ ഞാന്‍ വിഷാദത്തിലായി; തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ശിവകാര്‍ത്തികേയന്‍. അച്ഛന്റെ മരണം തനിക്ക് വലിയ ഷോക്ക് ഉണ്ടാക്കിയതായാണ് താരം പറയുന്നത് അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് താന്‍ വഴുതിവീണയിരുന്നു. അഭിനയമാണ് തന്നെ അതില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് എന്നുമാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

അച്ഛന്‍ മരിച്ചതിനുശേഷം എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ജോലിയാണ് അതില്‍ നിന്ന് രക്ഷ നല്‍കിയത്. വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നും ജീവിതം. എന്നാല്‍ നമ്മുടെ പാഷന്‍ ഈ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിച്ചു പോകാന്‍ പല സമയങ്ങളിലും തോന്നിയിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ സ്‌നേഹമാണ് തന്നെ മുന്നോട്ടു നയിച്ചത് എന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു.

ടെലിവിഷന്‍ ചാനലിലെ അവതാരകനായിരുന്നു ഞാന്‍. അവിടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അത് സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയായി മാറിയതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

നിലവില്‍ അമരലിലാണ് താരം അയിച്ചിരിക്കുന്നത്. മേജര്‍ മുകുന്ദര്‍ വരദരാജന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം തിയേറ്ററില്‍ വലിയ ഹിറ്റായി മുന്നോടിക്കൊണ്ടിരിക്കുകയാണ്. കളക്ഷനില്‍ വലിയ മുന്നേറ്റമാണ് ചിത്രം നേടിയിരിക്കുന്നത്

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

41 minutes ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

45 minutes ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

50 minutes ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago