ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ, നായക താരങ്ങളുടെ പട്ടിക പുറത്തുവന്നു. ഒക്ടോബര്‍ മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ നായികമാരില്‍ സാമന്തയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഓര്‍മാക്സാണ് ഈ ഒരു പട്ടിക പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും സാമന്ത തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. ഈ സ്ഥാനം ഇപ്പോഴും സാമന്ത തുടരുകയാണ്.
ഈ പട്ടികയില്‍ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന നയന്‍താര ഈ മാസം മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെ തൃഷയുമുണ്ട്. ശ്രദ്ധ കപൂര്‍, സായി പല്ലവി എന്നാവരാണ് ഇവര്‍ക്ക് പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ രശ്മിക മന്ദാന, കരിഷ്മ കപൂര്‍ എന്നിവര്‍ 9,10 സ്ഥാനങ്ങളിലും എത്തി.
ജനപ്രീതി നേടിയ നടന്മാരുടെ പട്ടികയില്‍ ഹോളിവുഡ് നടന്മാരെ എല്ലാം പിന്നിലാക്കി തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വിജയിയാണ് ഈ പട്ടികള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനാണ് മൂന്നാം സ്ഥാനത്ത്.
ഇവരെ കൂടാതെ ജൂനിയര്‍ എന്‍ടിആര്‍, അജിത് കുമാര്‍, അല്ലു അര്ജുന്, മഹേഷ് ബാബു, സൂര്യ, രാംചരന്‍, സല്മാന് ഖാന് എന്നിവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…