Categories: latest news

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഏതാണ്ട് 75 കോടിയാണ് ഒടിടി റൈറ്റ്‌സിന് ലഭിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി. പല പ്രതിസന്ധികളും നേരിട്ടതിനാല്‍ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. ഇപ്പോള്‍ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. അസര്‍ബൈജാനില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണത്തില്‍ ഇടയില്‍ ചിത്രത്തിന്റെ കലാസംവിധായകന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പിന്നീട് ചില പരിക്കുകള്‍ പറ്റിയതിനാല്‍ അജിത്തിന് തിരിച്ച് ഇന്ത്യയിലേക്ക് വരേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു പിന്നീട് ആരോഗ്യം ഭേദമായതിനുശേഷമാണ് അദ്ദേഹം തിരിച്ച് മടങ്ങിയത്

മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. തൃഷയാണ് വിടാ മുയര്‍ച്ചിയിലെ നായിക. ലിയോയ്ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രമാണിത്. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

10 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

10 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

10 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago