Categories: latest news

സ്വന്തം ഡിവോഴ്‌സിന് ഹാഷ് ടാഗ് ഉണ്ടാക്കിയിരിക്കുന്നു; എ.ആര്‍.റഹ്‌മാനെതിരെ സോഷ്യല്‍ മീഡിയ

ഭാര്യ സൈറയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിനു പിന്നാലെ വിവാദം. ഡിവോഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനു കാരണം. ഈ കുറിപ്പിന്റെ അവസാനം #arrsairaabreakup എന്ന ഹാഷ് ടാഗ് റഹ്‌മാന്‍ നല്‍കിയിട്ടുണ്ട്.

സ്വന്തം ഡിവോഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ അതിനു വേണ്ടി പുതിയ ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്യാനുള്ള മനസ് റഹ്‌മാന്‍ കാണിച്ചല്ലോ എന്നാണ് പലരുടെയും പരിഹാസം. റഹ്‌മാന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ ഇങ്ങനെയൊരു ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്തത് എന്തിനുവേണ്ടിയാണെന്നും പലരും ചോദിക്കുന്നു.

അതേസമയം 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് റഹ്‌മാനും സൈറയും ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ റഹ്‌മാന്‍ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

24 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

24 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

24 hours ago