Categories: latest news

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫാന്‍ ബോയി ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ രണ്ട് ബിഗ് എംസിനുമൊപ്പം എന്ന തലക്കെട്ട് നല്‍കിയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫാന്‍ ബോയി എന്നാണ് കുഞ്ചാക്കോ ബോബന്‍ തന്നെ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിട്ടുണ്ട്. മഹേഷ് നാരായണന്റെ ലൊക്കേഷനില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍ എന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ തോളില്‍ കയ്യിട്ടാണ് മമ്മൂട്ടി നില്‍ക്കുന്നത്. കുഞ്ചാക്കോ ബോബനാണ് സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ചിത്രത്തിലെ അഭിനയിക്കുന്നതിനായി കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും ഒരുമിച്ചായിരുന്നു ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. മോഹന്‍ലാല്‍ രണ്ടുദിവസം നേരത്തെ തന്നെ ശ്രീലങ്കയില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇവര്‍ മൂന്നുപേരും ഒരുമിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കുന്നത് എന്നാണ് ലഭിക്കുന്നത് വിവരം. എന്നാല്‍ ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.

ഏഴ് ദിവസത്തോളമായിരിക്കും ശ്രീലങ്കയില്‍ ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. അതിനുശേഷം അവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് സിനിമ സംഘം പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടിക്ക് ഏതാണ്ട് 100 ദിവസത്തെ ഷൂട്ടിംഗും മോഹന്‍ലാലിന് 30 ദിവസത്തെ ഷൂട്ടിംഗുമാണ് ചിത്രത്തിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 hours ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

2 hours ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

2 hours ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

2 hours ago