Categories: latest news

വിവാദ പരാമര്‍ശം; കോടതിയില്‍ ജാമ്യാപേക്ഷയുമായി കസ്തൂരി

തെലുങ്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നടി കസ്തൂരി കോടതിയില്‍. ചെന്നൈ എഗ്മൂര്‍ കോടതിയിലാണ് താരം ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിജെപി അനുഭാവി കൂടിയായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്ത് ചെന്നൈ പുഴല്‍ ജയിലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തന്റെ കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ലെന്നും വിവാദ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറഞ്ഞെന്നുമാണ് താരം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയില്‍ നിര്‍മ്മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ നിരവധിപ്പേര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു. സംഭവം വലിയ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

2 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

2 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

2 hours ago

എന്റേയും അശ്വിന്റേയും കുടുംബങ്ങളില്‍ പ്രശ്നമില്ല; ദിയ

തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി…

2 hours ago

ചേട്ടനാണ് ധൈര്യം തന്നത്; വിസ്മയ

വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ്…

2 hours ago

കോളേജ് കുട്ടികള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി ഫഹദ്

ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി…

2 hours ago