Categories: latest news

ആക്ഷന്‍ രംഗങ്ങളുമായി വല്ല്യേട്ടന്റെ ടീസര്‍

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തെയും പ്രധാന ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്റെ ടീസര്‍ പുറത്ത്. റീ റിലീസിന്റെ ഭാഗമായാണ് ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍ കെ ഡോള്‍ബി അറ്റ്‌മോസില്‍ മാസ്റ്റര്‍ ചെയ്ത് ശബ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വല്ല്യേട്ടന്‍ വീണ്ടും തീയേറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്.

2000 സെപ്റ്റംബറില്‍ ആയിരുന്നു അന്ന് ചിത്രം റിലീസ് ചെയ്തിട്ടുണ്ടായിരുന്നത്. ചിത്രം തീയറ്ററില്‍ വലിയ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ ആരാധകര്‍ എന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു കഥാപാത്രം കൂടിയാണ് ചിത്രത്തിലെ അറക്കല്‍ മാധവനുണ്ണി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ടീസറിനും വലിയ സ്വീകാര്യ തന്നെയാണ് ലഭിച്ചിരിക്കുന്നത്.. നവംബര്‍ 29 നായിരിക്കും ചിത്രം വീണ്ടും റീ റിലീസ് ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം

മമ്മൂട്ടിത്ത് പുറമെ ശോഭന, സായ്കുമാര്‍, മനോജ്. കെ. ജയന്‍ എല്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടന്‍. 2000തില്‍ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

11 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

11 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago