Categories: latest news

സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നതെന്ന് കമന്റ്; മറുപടിയുമായി സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയെക്കുറിച്ച് പറയുകയാണ് താരം. ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണെന്നാണ് സാനിയ പറയുന്നത്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി, പക്ഷേ അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ ‘സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത്’ എന്നിങ്ങനെ കമന്റുകള്‍ വരാന്‍ തുടങ്ങി. ആളുകള്‍ അവരുടെ ഫ്രസ്്രേടഷന്‍ തീര്‍ക്കുകയാണ്. അപ്പോള്‍ ഞാന്‍ അവരെ ഉപദേശിക്കാനോ അതിനോട് പ്രതികരിക്കാനോ പോകാറില്ല. അതൊക്കെ ആലോചിച്ച് എന്റെ മാനസികാരോഗ്യം മോശമാക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കും. ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു എന്നും സാനിയ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

14 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

14 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

19 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

20 hours ago