തീയേറ്ററില്‍ വലിയ ഹിറ്റായി മാറിയ പ്രഭാസ് ചിത്രം കല#ക്കി 2898 എഡി ജപ്പാനില്‍ റിലീസിന് ഒരുങ്ങുന്നു. 2025 ജനുവരി 3 നായിരിക്കും ചിത്രം ജപ്പാനില്‍ റിലീസിന് എത്തുക. കല്‍ക്കിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നതിനോടനുബന്ധിച്ച് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.
ജപ്പാനിലെ പ്രസിദ്ധമായ പുതുവത്സരാഘോഷമായ ഷൊഗാത്സു ഫെസ്റ്റിവലിനോടനുബന്ധിച്ചായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
2024 ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101 ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.
മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഈ ചിത്രത്തില്‍ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവി’നെ അമിതാഭ് ബച്ചനും ‘യാസ്‌കിനെ’ കമല്‍ ഹാസനും ‘ക്യാപ്റ്റനെ’ ദുല്‍ഖര്‍ സല്‍മാനും ‘റോക്‌സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…