Categories: latest news

ക്രിസ്മസ് റിലീസായി ബറോസ് തീയേറ്ററുകളിലേക്ക്?

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസ് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് പുതിയ വിവരം. മോഹന്‍ലാല്‍ സംവിധായകന്‍കൂടിയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കങ്കുവ സിനിമയുടെ ഇടവേളയ്ക്കിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ റിലീസ് തീയതിയെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന വിവരം.

ബറോസിന്റെ ത്രീഡി ട്രെയിലര്‍ ആണ് സിനിമയുടെ ഇടവേളക്കിടെ പ്രദര്‍ശിപ്പിച്ചത്. ട്രെയിലറിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം തന്നെയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് താരം ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബറോസില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

11 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

11 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago