താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷമുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഒരു ടേം കൂടി പ്രസിഡന്റ് സ്ഥാനം വഹിക്കണമെന്നാണ് സഹതാരങ്ങള്‍ മോഹന്‍ലാലിനോടു ആവശ്യപ്പെട്ടത്. എന്നാല്‍ ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇനിയില്ലെന്ന് ലാല്‍ ഉറച്ച തീരുമാനമെടുത്തു. പുതിയ ആളുകള്‍ നേതൃപദവിയിലേക്ക് വരട്ടെ എന്നാണ് ലാലിന്റെ നിലപാട്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ലാല്‍ മമ്മൂട്ടിയെ അറിയിച്ചു.
സംഘടനയുടെ തലപ്പത്തുള്ള താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചത്. സംഘടന പിരിച്ചുവിട്ടതോടെ നിലവിലെ നേതൃത്വം അടുത്ത തിരെഞ്ഞെടുപ്പ് വരെ അഡ്ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുവരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ തിരെഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അടുത്ത ജൂണില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ അടക്കം ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ പ്രസിഡന്റ് ആകട്ടെ എന്ന അഭിപ്രായം സഹതാരങ്ങള്‍ മുന്നോട്ടുവെച്ചത്.
സാധാരണ 3 വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ജനറല്‍ ബോഡി ചേര്‍ന്ന് ഭാരവാഹികളെ തിരെഞ്ഞെടുക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ ജൂണിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…
ഡിവോഴ്സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി…
മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന്‍ ശ്രീനിവാസന് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…