Categories: latest news

ഐ ആം കാതലന്‍ തിയേറ്ററുകളില്‍ ഓളം ഉണ്ടാക്കുമോ? ഓപ്പണിങ് കളക്ഷന്‍ പുറത്ത്

നസ്ലിന്‍ പ്രധാന വേഷത്തില്‍ എത്തിയ ഐ ആം കാതലന്‍ എന്ന സിനിമയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രം 31 കോടി രൂപ ആദ്യദിനത്തില്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബര്‍ 7 നാണ് ചിത്രം തീയറ്ററില്‍ എത്തിയത്. ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് ഇപ്പോള്‍ സിനിമ ട്രേഡ് അണ്‍ലിസ്റ്റുകള്‍ ആയ സ്‌കാനില്‍ക്ക് പുറത്തുവിട്ടിരിക്കുന്നത്

ഒരു ഗ്യാരണ്ടിയുള്ള ചിത്രമാണ് ഐ ആം കാതലന്‍ എന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഇന്നലെ തന്നെ ആരംഭിച്ചിരുന്നു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നസ്‌ലിനും ഗിരീഷും ഐ ആം കാതലന്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഐ ആം കാതലിനായി കാത്തിരിക്കുന്നത്.

അനിഷ്‌കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിന്‍ ചെറുകരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

2 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

2 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

2 hours ago

എന്റേയും അശ്വിന്റേയും കുടുംബങ്ങളില്‍ പ്രശ്നമില്ല; ദിയ

തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി…

2 hours ago

ചേട്ടനാണ് ധൈര്യം തന്നത്; വിസ്മയ

വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ്…

2 hours ago

കോളേജ് കുട്ടികള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി ഫഹദ്

ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി…

2 hours ago