Categories: Gossips

മലയാള സിനിമ കണ്ടിട്ടില്ലാത്ത എക്‌സ്പീരിയന്‍ ആയിരിക്കും; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

മഹേഷ് നാരായണന്‍ സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളരെ സുപ്രധാനമായ കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് വിവരം. ഇവരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും ഈ പ്രൊജക്ടിന്റെ ഭാഗമായേക്കും. ഇപ്പോള്‍ ഇതാ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. മലയാള സിനിമ കണ്ടിട്ടില്ലാത്ത എക്‌സ്പീരിയന്‍സ് ആയിരിക്കും ഈ സിനിമയെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘ മഹേഷ് നാരായണന്‍ പടത്തില്‍ പറഞ്ഞിട്ടുണ്ട്. അത് സംഭവിക്കട്ടെ. അതില്‍ ഒരു അവസാന തീരുമാനം ഉണ്ടായിട്ടില്ല. കുറച്ച് മാറ്റങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകാം. അതിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനെ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നു. ഞാനും ആ പ്രൊജക്ട് പ്രതീക്ഷിച്ചു ഇരിക്കുകയാണ്. വളരെ ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രൊജക്ട് ആയിരിക്കും അത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും എക്‌സ്പീരിയന്‍സും ആയിരിക്കും ആ സിനിമ. അതിന്റെ ഭാഗമാകാന്‍ സാധിക്കുന്നെങ്കില്‍ വലിയൊരു ഭാഗ്യമാണ് അത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അതേസമയം ഡിസംബറില്‍ ആയിരിക്കും ഈ പ്രൊജക്ട് ആരംഭിക്കുകയെന്നാണ് വിവരം. ജനുവരിയോടെ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ഫഹദ് ഫാസിലിനെയാണ് ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. പുഷ്പ 2 വിന്റെ തിരക്കുകള്‍ കാരണം ഫഹദ് പിന്മാറി. ഫഹദിന് പകരമാണ് ആസിഫ് എത്തുന്നതെന്നാണ് വിവരം. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളുടെ ചിത്രീകരണം ശ്രീലങ്കയില്‍ നടക്കും.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

14 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

14 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago