Categories: latest news

ചിരിപ്പിക്കാന്‍ ബിന്ദു പണിക്കര്‍; ‘ജമീലാന്റെ പൂവന്‍കോഴി’യുടെ ട്രെയിലര്‍ പുറത്ത്

ബിന്ദു പണിക്കര്‍ പ്രധാന വേഷത്തിലെത്തുന്ന ജമീലാന്റെ പൂവന്‍കോഴി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ 8 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. മുന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് സമാനമായി ചിരി പടര്‍ത്തുന്ന ഒരു കഥാപാത്രത്തെ തന്നെയാണ് ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്. മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അലീഷയാണ് ചിത്രത്തിലെ നായിക. പുതുമുഖ താരമാണ് അലീഷ.

ഒരു കോളനിയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്‌സ്, അഷ്‌റഫ് ഗുരുക്കള്‍, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

11 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

12 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

12 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

12 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago