മൂന്ന് മക്കളെയും സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. 13 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവര്‍ വീണ്ടും വിവാഹിതരായിരിക്കുന്നത്. മാലിദ്വീപിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇവരുടെ മക്കളായ നിഷ, നോഹ, അഷര്‍ എന്നിവര്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണം ആയിരുന്നു.
മാലിദ്വീപില്‍ നടന്ന ആഘോഷ ചടങ്ങുകളുടെ ചിത്രം സണ്ണി ലിയോണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ദൈവത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തെയും മുന്നില്‍ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം. ഇത്തവണ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും എന്നുമാണ് സണ്ണി ലിയോണി കുറിച്ചിരിക്കുന്നത്.
വെള്ള നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സണ്ണി ലിയോണി ധരിച്ചിരുന്നത്. ഡാനിയല്‍ വെബ്ബറും മക്കളും എല്ലാം വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ആയിരുന്നു ധരിച്ചത്.
2011ലായിരുന്നു സണ്ണി ലിയോണിയും ഡാനിയല്‍ വെബ്ബറും തമ്മിലുള്ള വിവാഹം. 2017 ഇവര്‍ നിഷ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ കൂടി ഇവര്‍ക്ക് പിറന്നിരുന്നു
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…