Categories: latest news

ഫഹദും അല്ലു അര്‍ജുനും നേര്‍ക്കുനേര്‍; പുഷ്പ 2 ന്റെ പുതിയ പോസ്റ്റര്‍

അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 ന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അല്ലു അര്‍ജുനും ഫഹദ് ഫാസിലും നേര്‍ക്കുനേര്‍ നിന്ന് കൊമ്പുകോര്‍ക്കുന്ന പോസ്റ്ററാണ് പുതുതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 ഡിസംബറില്‍ അഞ്ചിനായിരിക്കും റിലീസ് ചെയ്യുക. സിനിമയുടെ ട്രെയിലര്‍ അധികം വൈകാതെ പുറത്തിറക്കം എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ പുറത്തിറങ്ങി പാന്‍ഇന്ത്യന്‍ ചിത്രമായി മാറിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അനില മൂര്‍ത്തി

Recent Posts

പാറപ്പുറത്ത് ഒരു സുന്ദരി; നാടൻ ലുക്കിൽ ഹൃദയം കവർന്ന് സരയു മോഹൻ

തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…

2 hours ago

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

14 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

14 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

14 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

21 hours ago