Mammootty and Mohanlal
നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ സുപ്രധാന കാമിയോ റോളില്‍ എത്തും. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ അവസാനിക്കും. അതിനുശേഷമാണ് മഹേഷ് നാരായണന്‍ ചിത്രം ആരംഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തില്‍ മമ്മൂട്ടി-മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
മൂന്ന് മാസത്തിലേറെ ചിത്രീകരണം ആവശ്യമുള്ളതിനാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മറ്റു സിനിമകളിലൊന്നും മമ്മൂട്ടി അഭിനയിക്കില്ലെന്നാണ് വിവരം. ജനുവരിയില്‍ ആയിരിക്കും മോഹന്‍ലാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം 15 ദിവസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ശ്രീലങ്കയില്‍ ആയിരിക്കും മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകളുടെ ചിത്രീകരണം. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസും ഈ സിനിമയുടെ നിര്‍മാണ പങ്കാളിയാകും.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…