Categories: latest news

ഫഹദ് പൊളിച്ചടക്കി; പുഷ്പ 2 ന്റെ ആദ്യ റിവ്യൂവുമായി ജിസ് ജോയ്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 ന്റെ റിവ്യൂവുമായി സംവിധായകന്‍ ജിസ് ജോയ്. മലയാളത്തില്‍ ജിസ് ജോയ് ആണ് അല്ലു അര്‍ജുന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. മലയാളം ഡബ്ബിങ് ചെയ്തു വരുന്നതിനിടയിലാണ് അദ്ദേഹം റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഡബ്ബിങ് പൂര്‍ത്തിയായി കഴിഞ്ഞു.

‘എനിക്ക് വളരെ ആസ്വാദകരമായിട്ട് തോന്നി. ഒരു നാഷണല്‍ അവാര്‍ഡ് വിന്നര്‍ എങ്ങനെ പെര്‍ഫോം ചെയ്യണമോ ആ മെച്യൂരിറ്റിയില്‍ ആണ് ഇത്തവണ അല്ലു അര്‍ജുന്റെ പെര്‍ഫോമന്‍സ്. ഓരോ സിനിമയും കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി പെര്‍ഫോം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ ഒരുപാട് മാസ് സീന്‍സ് ഇത്തവണ ഉള്ളതായി തോന്നി. നമ്മടെ ഫഹദ് ഫാസില്‍ പൊളിച്ച് അടുക്കിയിട്ടുണ്ട്. നല്ല സ്‌ക്രീന്‍ പ്രേ, നല്ല പാട്ടുകള്‍, സുകുമാര്‍ സാറിന്റെ ഡയറക്ഷന്‍, രശ്മിക മന്ദാന, ബ്രില്യന്റ് സിനിമാട്ടോഗ്രഫി തുടങ്ങി എല്ലാം ഗംഭീരം. പുഷ്പ 2ന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു’ എന്നാണ് ജില് ജോയ് പറഞ്ഞു.

സെക്കന്‍ഡ് ഹാഫിന്റെ ഡബ്ബിങ്ങും ഉടന്‍ പൂര്‍ത്തിയാകും എന്നും ശേഷം അതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകര്‍ക്കായി താന്‍ പങ്കുവെക്കും എന്നും ജിസ് ജോയ് അറിയിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രം കൂടിയാണ് പുഷ്പ.

ഡിസംബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുഷ്പ റിലീസ് ചെയ്യും. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലില്‍ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പാറപ്പുറത്ത് ഒരു സുന്ദരി; നാടൻ ലുക്കിൽ ഹൃദയം കവർന്ന് സരയു മോഹൻ

തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…

2 hours ago

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

14 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

14 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

14 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

21 hours ago