Categories: latest news

ബാലിയില്‍ തകര്‍ത്താടി അമല പോള്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി അമല പോളിന്റെ അവധിക്കാല ആഘോഷ വീഡിയോ. ഭര്‍ത്താവ് ജഗത്തിനും മകന്‍ ഇലൈയ്ക്കും ഒപ്പം ബാലിയിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. ബീച്ച്, പൂള്‍ പാര്‍ട്ടി വീഡിയോയില്‍ അതീവ ഹോട്ട് ലുക്കിലാണ് താരത്തെ കാണുന്നത്.

വെള്ള ബ്രാലെറ്റും നീല ഷോര്‍ട്‌സും വെള്ള ലോങ് ഷ്രഗ്ഗുമാണ് അമലയുടെ വേഷം. ‘നല്ല നിമിഷങ്ങള്‍, മികച്ച സംഗീതം, എനിക്ക് പ്രിയപ്പെട്ട സുന്ദരമായ ബീച്ചും’ എന്ന ക്യാപ്ഷനോടെയാണ് അമല അവധിക്കാല ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം സദാചാരവാദികളും എത്തിയിട്ടുണ്ട്. ‘ഒരു കുട്ടിയുടെ അമ്മയല്ലേ’ ‘ഇതൊക്കെയാണ് നാട്ടുകാരെ കാണിക്കുന്നത്’ ‘ശരീരം കാണിച്ചാണോ പോപ്പുലര്‍ ആകാന്‍ നോക്കുന്നത്’ തുടങ്ങി ഒട്ടേറെ കമന്റുകളാണ് സദാചാരവാദികള്‍ പോസ്റ്റിനു അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

12 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago