Categories: latest news

അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്ത് മലൈക

അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിയാന്‍ പോകുന്നതായി ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അര്‍ജുനൊപ്പമുള്ള തന്റെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്തിരിക്കുകയാണ് മലൈക.

കൂടാതെ സോഷ്യല്‍ മീഡിയയില്‍ താരം ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഒരു നിമിഷം ഹൃദയത്തില്‍ സ്പര്‍ശിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഒരു ആത്മാവിനെ സ്പര്‍ശിക്കാം’ എന്ന വരികളാണ് കുറിച്ചിരിക്കുന്നത്.

നേരത്തെ തന്നെ താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്ന് അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. തന്റെ പുതിയ ചിത്രമായ സിങ്കം എഗെയ്‌നിന്റെ ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ താന്‍ ഇപ്പോള്‍ അവിവാഹിതനാണെന്ന് അര്‍ജുന്‍ വെളിപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകളായുള്ള ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് ഒരു സ്ഥിരീകരണം ലഭിച്ചു.

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മലൈകയും അര്‍ജുനും തമ്മില്‍ വേര്‍പിരിയുന്നത്. തങ്ങളുടെ ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു ഈ ചിത്രത്തിന് എല്ലാം വലിയ രീതിയിലുള്ള പിന്തുണയും ഒപ്പം ഇവരുടെ പ്രായത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും നേരിടാറുണ്ട്. അര്‍ജുനെക്കാള്‍ മലൈയ്ക്കയ്ക്ക് ഏറെ കൂടുതല്‍ പ്രായമുണ്ട് എന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വലിയ ചര്‍ച്ചാവിഷയമായി മാറാറ്.

2018 മുതല്‍ ഇവര്‍ ഡേറ്റിംഗിലായിരുന്നു. 2017ല്‍ അര്‍ബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം പുറത്തുവന്നത്. നേരത്തെയും ഇത്തരത്തില്‍ പലതവണ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം ഇവര്‍ രണ്ടുപേരും വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് രംഗത്തെത്താറുണ്ടായിരുന്നു. എന്നാല്‍ ഈ അടുത്ത് പ്രചരിച്ച വേര്‍പിരിയല്‍ വാര്‍ത്തകളില്‍ ഒന്നും പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

14 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

14 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

15 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago