Categories: Gossips

‘ദുല്‍ഖര്‍ തെലുങ്കന്‍മാരുടെ ലക്കി സ്റ്റാര്‍’; ഭാസ്‌ക്കറിനെ ഏറ്റെടുത്ത് ബോക്‌സ്ഓഫീസ്, കണക്കുകള്‍ ഞെട്ടിക്കുന്നത് !

വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ലക്കി ഭാസ്‌കര്‍’ ബോക്‌സ്ഓഫീസില്‍ കസറുന്നു. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് ആറ് കോടിക്ക് മുകളില്‍. ദുല്‍ഖര്‍ സല്‍മാനെ തെലുങ്കന്‍മാര്‍ ഏറ്റെടുത്തു എന്നാണ് ആദ്യദിന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദുല്‍ഖറും മീനാക്ഷി ചൗധരിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു എന്നാണ് പ്രതികരണം. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിന്നായി 6.60 കോടിയാണ് ആദ്യദിന കളക്ഷന്‍. വേള്‍ഡ് വൈഡായി ഒന്‍പത് കോടിയോളം സിനിമ കളക്ട് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കില്‍ നിന്ന് മാത്രം 4.4 കോടിയാണ് കളക്ഷന്‍. മലയാളത്തില്‍ 1.8 കോടിയും ആദ്യദിനം കളക്ട് ചെയ്തിട്ടുണ്ട്.

തെലുങ്കില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുന്ന ദുല്‍ഖറിന് ലക്കി ഭാസ്‌ക്കറിലൂടെയും പുതിയ കുറേ ആരാധകരെ ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ദുല്‍ഖര്‍ ട്രെന്‍ഡിങ് ആണ്. ലക്കി ഭാസ്‌കറിലെ ദുല്‍ഖറിന്റെ അഭിനയം അതിഗംഭീരമെന്നാണ് ആരാധകരുടെ അഭിപ്രായം.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

14 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

22 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

22 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

22 hours ago