Categories: latest news

കാന്താരയ്ക്ക് പിന്നാലെ ഹനുമാനാകാന്‍ റിഷഭ് ഷെട്ടി

തിയേറ്ററുകളില്‍ വലിയ വിജയമായി തീര്‍ന്ന കാന്താര എന്ന സിനിമയ്ക്ക് പിന്നാലെ ഹനുമാനായി വേഷമിടാന്‍ റിഷഭ് ഷെട്ടി. ജയ് ഹനുമാന്‍ എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ ഹനുമാനായി എത്തുന്നത് റിഷഭ് ഷെട്ടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ശ്രീരാമ വിഗ്രഹം ചേര്‍ത്ത് പിടിച്ചിരിക്കുന്ന റിഷഭ് ഷെട്ടിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്

സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി പ്രശാന്ത് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ഒന്നാം ഭാഗമായിരുന്ന ഹനുമാന്‍ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് ജയ് ഹനുമാന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്

ഹനുമാന്‍ എന്ന ആദ്യ ഭാഗത്തില്‍ തേജ സജ്ജ ആണ് നായകനായത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ജയ് ഹനുമാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്. ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെ സംവിധാനം ചെയ്യുന്ന ‘അധീരാ’ ആണ് അതില്‍ ഒന്ന്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago