Categories: latest news

അയോധ്യയിലെ വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കാന്‍ അക്ഷയകുമാറിന്റെ വക ഒരുകോടി രൂപ

അയോധ്യയിലെ വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കാനായി ഒരു കോടി രൂപ സംഭാവന നല്‍കിയ നടന്‍ അക്ഷയ കുമാര്‍. ആഞ്ജനേയ സേവ ട്രസ്റ്റിനാണ് അക്ഷയ്കുമാര്‍ ഈ തുക കൈമാറിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് അക്ഷയ്കുമാര്‍ ഇത്തരത്തില്‍ തുക കൈമാറിയ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതിദിനം നിരവധി കുരങ്ങുകളാണ് ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ ദിവസവും 1200 ഓളം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനായുള്ള സഹായമാണ് അക്ഷയ്കുമാര്‍ നല്‍കിയിരിക്കുന്നത്.

തന്റെ മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടെയും ഭാര്യ പിതാവ് രാകേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാര്‍ പണം കൈമാറിയത് എന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിയോട് അനുബന്ധിച്ച് അക്ഷയകുമാര്‍ അയോധ്യയിലേക്ക് നല്‍കിയ സമ്മാനമാണ് ഇതൊന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന് മുമ്പും സമാനമായ രീതിയില്‍ അക്ഷയകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ഹാജി അലി ദര്‍ഗ നവീകരണ പദ്ധതികള്‍ക്കായി അദ്ദേഹം 1.21 കോടി രൂപ സംഭാവന നല്‍കിയിരുന്നു

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago