Categories: latest news

സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. സൈന്യത്തിനെതിരെ സംസാരിച്ചു എന്ന് ആരോപിച്ചാണ് സായി പല്ലവിക്കെതിരെ ഇത്തരത്തിൽ ആക്രമണം നടക്കുന്നത്. താരത്തിന്റെ 2022 ലെ അഭിമുഖം കുത്തിപ്പൊക്കി ആണ് ഇപ്പോഴുള്ള ഈ പ്രവർത്തി.

താരത്തിന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. നക്സൽ പ്രസ്ഥാനത്തെക്കുറിച്ച് ആയിരുന്നു താരം അന്ന് സംസാരിച്ചത്. ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നു. ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോൾ സായി പല്ലവി പ്രധാന വേഷത്തിൽ എത്തുന്ന അമരൻ റിലീസ് ആവാൻ പോവുകയാണ്. ഇതിൽ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷമാണ് സായി പല്ലവി ചെയ്യുന്നത്. ഈ സിനിമയുടെ റിലീസിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും താരത്തിന്റെ പഴയ അഭിമുഖം കുത്തിപ്പൊക്കി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago